മാനസാന്തരം; മോഷ്ടിച്ച 30 പവൻ സ്വർണം തിരിച്ചെത്തിച്ച് കള്ളൻ

പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സ്വർണം കള്ളൻ വീട്ടിൽ തിരിച്ചെത്തിച്ചത്

dot image

കോഴിക്കോട്: മുക്കത്ത്‌ വീടിന്റെ ഓടുപൊളിച്ച് സ്വർണം മോഷ്ടിച്ചതിന് പിന്നാലെ സ്വർണം തിരിച്ചെത്തിച്ച് കള്ളൻ. 30 പവൻ സ്വർണമായിരുന്നു കള്ളൻ മോഷ്ടിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സ്വർണം കള്ളൻ വീട്ടിൽ തിരിച്ചെത്തിച്ചിരിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പായിരുന്നു മുക്കത്തെ ആളില്ലാത്ത വീട്ടിൽ നിന്നും കള്ളൻ സ്വർണം കവർന്നത്. രാത്രി എട്ട് മണിക്കും 10 മണിക്കും ഇടയിലായിരുന്നു സംഭവം. കുമാരനല്ലൂരിൽ ചക്കിങ്ങല്‍ സെറീനയുടെ വീട്ടിൽ ആണ് മോഷണം നടന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയ സമയത്തായിരുന്നു സംഭവം.

Content Highlight: Thief bring back gold worth lakhs after days of theft

dot image
To advertise here,contact us
dot image