
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മരത്തൂര്‍ സ്വദേശിയായ അജിത് കുമാറിനെയാണ് (50) മരിച്ച നിലയില്‍ കണ്ടത്.വടകര-മാഹി കനാലിന്റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.
വടകര ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു സന്തോഷ്. പുലര്‍ച്ചെ ആറ് മണിയോടെ വീട്ടില്‍ നിന്ന് ഓട്ടോയുമായി ഇറങ്ങിയതായിരുന്നു. ഓട്ടോറിക്ഷ കനാലിന് സമീപം നിര്‍ത്തിയിട്ടത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ മൊബൈല്‍ ഫോണും ചെരിപ്പും കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ വടകര അഗ്നിശമനസേനയെ വിവരം അറിയിക്കുകയും ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlights- Auto driver found dead in Vadakara-Mahe Canal