
കോഴിക്കോട്: പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പാക്കറ്റ് വിഴുങ്ങി. ഉടനടി താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് രണ്ട് എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയത്.
പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. നിലവില്‍ ഈ പാക്കറ്റ് ശസ്ത്രക്രിയ ചെയ്ത് പുറത്തെടുക്കേണ്ട സാഹചര്യമാണ്.
Content Highlights: Youth admitted to hospital after swallowing drug packet after seeing police