
കോഴിക്കോട്: വാപ്പൊളിത്താഴത്ത് യുവാവിന്റെ മൂക്കിടിച്ചു തകർത്ത കേസിൽ പ്രതികൾ പിടിയിൽ. അരീക്കാട് ഫീദാസിൽ റിഫാസ് (20), ഫ്രാൻസിസ് റോഡ് പി പി വീട്ടിൽ ഷാഹിൻ (21), നടുവട്ടം ബൈത്തുൽ നൂറിൽ അജാസ് അഹമ്മദ് (21), കൊളത്തറ കള്ളിയിൽ നിഹാൽ (21), ഉള്ളിയേരി പിലാത്തോടൻകണ്ടി മുഹമ്മദ് യാസിർ (21) എന്നിവരെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്. മാർച്ച് 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
വാപ്പൊളിത്താഴത്തെ കടയിൽനിന്ന് ചായ കുടിക്കുകയായിരുന്ന ജെഡിടി ആർട്‌സ്&സയൻസ് കോളേജിൽ പഠിക്കുന്ന പരാതിക്കാരനെ മുൻവൈരാഗ്യം വെച്ച് ഐസിടി കോളേജിൽ പഠിക്കുന്ന പ്രതികൾ മർദ്ദിക്കുകയായിരുന്നു. വണ്ടിയുടെ താക്കോൽ കൊണ്ട് മൂക്ക് ഇടിച്ചു തകർക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: Five arrested for attacking a youth in Kozhikode