താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളുരുവിൽ കണ്ടെത്തി

മാർച്ച് 11ന് രാവിലെ ഒമ്പത് മുതലാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്

dot image

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളുരുവിൽ കണ്ടെത്തി. കർണാടക പൊലീസാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി നാട്ടിലെത്തിക്കാൻ താമരശ്ശേരി പൊലീസ് ബെംഗളുരുവിലേക്ക് പുറപ്പെട്ടു.

മാർച്ച് 11ന് രാവിലെ ഒമ്പത് മുതലാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. പരീക്ഷ എഴുതാൻ പോയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു

ഇരുവരും പതിനാലാം തീയതി തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ എത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ റൂം നൽകിയിരുന്നില്ല. പിന്നീട് വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരൻ സിസിടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു.

Content Highlight : Thirteen-year-old girl and youth missing from Thamarassery have been found in Bengaluru

dot image
To advertise here,contact us
dot image