
കോഴിക്കോട്: ചക്ക പറിക്കാൻ പ്ലാവിൽ കയറി മുകളിൽ അകപ്പെട്ടുപോയ ആളെ അഗ്നിരക്ഷാസേന സുരക്ഷിതമായി താഴെയിറക്കി. കാപ്പാട് കള്ള് ഷാപ്പിനടുത്ത് താമസിക്കുന്ന ബിജേഷാണ് (40) വീട്ടുവളപ്പിലെ പ്ലാവിൽ 35 അടിയോളം മുകളിൽ കുടുങ്ങി പോയത്. മുകളിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4.40 ഓടെ ആണ് സംഭവം.
കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ആയ സി വിനേഷ്, രാഗിൻ കുമാർ, ഷിജോ എ എഫ് എന്നിവർ മരത്തിന്റെ മുകളിൽ കയറി വളരെ സാഹസികമായി റോപ്പ് റെസ്ക്യൂ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ആളെ സുരക്ഷിതമായി താഴേക്ക് ഇറക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ ടി അജയൻ, ഗ്രേഡ് എഎസ്ടിഒ രാജീവൻ എം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. വൈശാഖ് പി എം, പ്രശാന്ത് ഇ എം, പ്രിയേഷ് കെ, നിജിൽ ടി വി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Content Highlights: man rescued from the jackfruit tree