
കോഴിക്കോട് : കോഴിക്കോട് വളയം ചെക്യാട് നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വീട് നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. നാല് കണ്ടെയ്നറുകളും പഴക്കമേറിയതും മഴ നനഞ്ഞ് തുരുമ്പെടുത്ത നിലയിലുമായിരുന്നു. കണ്ടെയ്നറുകളിൽ വെടിമരുന്നും കരിങ്കൽ ചീളുകളും നിറച്ചതാണെന്ന് പരിശോധിച്ച അധികൃതർ പറഞ്ഞു.
content highlights : Steel bombs found in Kozhikode