
കോഴിക്കോട്: ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ മാസങ്ങളായി ലൈംഗികാതിക്രമം നടത്തിയ 48-കാരൻ പിടിയിൽ. മാവൂർ ചെറൂപ്പ സ്വദേശി കുന്നോത്ത് വീട്ടിൽ സജീവ് കുമാർ (48) ആണ് അറസ്റ്റിലായത്. 2025 ജനുവരി മുതൽ മാർച്ച് വരെ പല ദിവസങ്ങളിലായി പ്രതി സ്കൂൾ വിദ്യാർത്ഥിയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
മുണ്ടിക്കൽ താഴത്തെ ജോലിസ്ഥലത്ത് നിന്നും രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
content highlights : 48-year-old man arrested for sexually assaulting student for months