
കോഴിക്കോട്: കോവൂരില്‍ നാട്ടുകാരും വ്യാപരികളും തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രി വൈകിയാണ് സംഘര്‍ഷമുണ്ടായത്. നാട്ടുകാര്‍ കടയില്‍ കയറി തല്ലിയെന്ന് കച്ചവടക്കാര്‍ പറഞ്ഞു. എന്നാല്‍ കച്ചവടക്കാര്‍ ഗുണ്ടകളെ ഇറക്കി മര്‍ദിച്ചെന്ന് നാട്ടുകാരും ആരോപിച്ചു. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം പ്രദേശത്ത് ലഹരി സംഘങ്ങള്‍ വ്യാപകമെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
Content Highlights: Clashes between natives and shopkeepers in Kovoor