
കോഴിക്കോട്: കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വയനാട് ചുള്ളിയോട് പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ്, മലപ്പുറം പാറപ്പുറം സ്വദേശി ഷബീബ് എന്നിവരാണ് പിടിയിലായത്. തൊടിയിൽ ബീച്ച് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈ കാണിച്ചിട്ടും ഇരുവരും നിർത്താതെ പോവുകയായിരുന്നു. അപകടകരമായ രീതിയിൽ കാറോടിച്ച് വന്നപ്പോഴാണ് പൊലീസ് കൈകാണിച്ചത്. തുടർന്ന് പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾ ഇതിന് മുമ്പും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.
Content Highlights: two people arrested in kozhikode with ganja