
മുക്കം : കോഴിക്കോട് കൊടിയത്തൂരിൽ ഹോട്ടൽ ഉടമ ഷോക്കേറ്റ് മരിച്ചു. പന്നിക്കോട് ലോഹിയേട്ടന്റെ ചായക്കട എന്ന പേരിൽ ഹോട്ടൽ നടത്തിവന്നിരുന്ന മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷൻ (63) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വീടിന്റെ ടെറസിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.
Content Highlight : Electrocution while picking mangoes with an iron pick; A tragic end for the hotel owner