കോഴിക്കോട് മുക്കത്ത് ഡ്രൈനേജ് നിര്‍മാണത്തിന് എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്

കൈയ്ക്കും തുടയെല്ലിനും പരിക്കേറ്റ അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

dot image

കോഴിക്കോട്: മുക്കം-മാമ്പറ്റ ബൈപ്പാസ് റോഡില്‍ ഡ്രൈനേജ് നിര്‍മാണത്തിന് എടുത്ത കുഴില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്. മുക്കം പൊറ്റശ്ശേരി സ്വദേശി അനൂപിനാണ് പരിക്കേറ്റത്.

ഇന്ന് രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. കൈയ്ക്കും തുടയെല്ലിനും പരിക്കേറ്റ അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടം നടന്നത്തിന് ശേഷമാണ് കരാര്‍ കമ്പനിക്കാര്‍ പ്ലാസ്റ്റിക്ക് ഡ്രമ്മുകള്‍ സ്ഥാപിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Content Highlights- Man injured by an accident in Kozhikode mukkam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us