കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; 41 ഗ്രാം എംഡിഎംഎ പിടികൂടി

ഡാൻസാഫും, ടൗൺ പൊലീസും ചേർന്നാണ് 41 ഗ്രാം എം ഡി എം എ പിടികൂടിയത്

dot image

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. കാറിൽ വിൽപനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. ഡാൻസാഫും, ടൗൺ പോലീസും ചേർന്നാണ് 41 ഗ്രാം എംഡിഎംഎ പിടികൂടിയത്.

ബേപ്പൂർ പെരച്ചനങ്ങാടി സ്വദേശി അദീപ് മുഹമ്മദ്, സാലി കെ പി ( 36 ) അരക്കിണർ സ്വദേശി മാത്തോട്ടം വലിയകത്ത് ഹൗസിൽ സർജിത്ത് കെ ( 34), പയ്യാനക്കൽ സ്വദേശി കുറ്റിക്കാട് നിലംപറമ്പ് മുഹമദ് നഹൽ ( 30) എന്നിവരാണ് അറസ്റ്റിലായത്.

Content Highlights- Massive drug bust in Kozhikode city, 41 grams of MDMA seized

dot image
To advertise here,contact us
dot image