
കോഴിക്കോട്: നാദാപുരം വളയത്തിനടുത്ത് ഇരുമ്പന്‍പുളി പറിക്കാനായി മരത്തില്‍ കയറിയ എട്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെ വളയം ടൗണിനടുത്തെ മാമുണ്ടേരിയിലാണ് സംഭവം. നെല്ലിയുള്ളതില്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ആണ് മരിച്ചത്.
വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ മരത്തില്‍ നിന്നും ഇരുമ്പന്‍പുളി പറിക്കുന്നതിനിടെ മരം പൊട്ടി കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Eight-year-old boy falls into well dies after climbing tree to pick tamarind at kozhikode