
കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പശ്ചിമബംഗാൾ സ്വദേശിയായ പ്രതി പിടിയിൽ. വടകര ചോമ്പാലയിൽ വെച്ചാണ് പ്രതി പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പിടിയിലായത്. പശ്ചിമ ബംഗാളിലെ ഖണ്ട ഘോഷ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ജെന്നി റഹ്മാൻ. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ജെന്നി റഹ്മാനും മാതാവും നാടുവിടുകയായിരുന്നു. കേരളത്തിലെത്തിയ പ്രതി വിവിധ സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു. മാതാവ് കേരളത്തിൽ എത്തിയിട്ടില്ലെന്നാണ് പശ്ചിമബംഗാൾ പോലീസ് വ്യക്തമാക്കുന്നത്.
Content Highlights: West Bengal native who murdered neighbor and drowned; arrested in Vadakara Chombala