
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ചുരത്തിലെ എട്ടാം വളവിൽ നിന്നാണ് ബൈക്ക് കൊക്കയിലേക്ക് വീണത്. മലപ്പുറം സ്വദേശി ഫായിസാണ് അപകടത്തിൽപ്പെട്ടത്.
പൊലീസും ഫയഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാക്കവയലിൽ പോയി തിരികെ വരും വഴിയാണ് ഫായിസ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights- Bike falls into ditch at Thamarassery pass, youth hospitalized with injuries