കൊടുവള്ളിയിൽ വിവാഹാവശ്യത്തിന് എത്തിയ ബസിന് നേരെ ആക്രമണം; ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ പിടിയിൽ

ക്വട്ടേഷൻ സംഘാംഗങ്ങളായ ആട് ഷമീർ, കൊളവായിൽ അസീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

dot image

കോഴിക്കോട്: കൊടുവള്ളിയിൽ വിവാഹാവശ്യത്തിന് എത്തിയ വാഹനത്തിന് നേരെ ആക്രമണം. ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ബസ് ഡ്രൈവർക്കും, ക്ലീനർക്കും പരിക്കേറ്റു. ചില്ലുകൾ തകർന്ന നിലയിലാണ്. സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ ആട് ഷമീർ, കൊളവായിൽ അസീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ബസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായും മാരകായുധങ്ങൾ ഉപയോഗിച്ചതായും വിവരമുണ്ട്.

Content Highlights: Attack on bus arriving for wedding in Koduvally

dot image
To advertise here,contact us
dot image