മലപ്പുറത്ത് പൂച്ചയെ പച്ചക്ക് കഴിച്ച യുവാവിനെ കണ്ടെത്തി

വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നു കണ്ടു നിന്നവരോട് യുവാവ് പറഞ്ഞിരുന്നു

dot image

മലപ്പുറം: പൂച്ചയെ പച്ചക്ക് തിന്ന സംഭവത്തിൽ കാണാതായ യുവാവിനെ കണ്ടെത്തി. യുവാവ് ആസാം സ്വദേശിയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം പൊലീസാണ് യുവാവിനെ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് കണ്ടെത്തിയത്. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നു കണ്ടു നിന്നവരോട് യുവാവ് പറഞ്ഞിരുന്നു. പിന്നീട് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നൽകിയിരുന്നു. എന്നാൽ പിന്നീട് യുവാവിനെ കാണാതാവുകയായിരുന്നു.

മൂന്ന് വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ; പൊലീസ് കേസെടുത്തു

കഴിഞ്ഞ ദിവസങ്ങളില് യുവാവ് ഈ ഭാഗത്ത് അലഞ്ഞുതിരിയുന്നതായി നാട്ടുകാര് കണ്ടിരുന്നു. അസം സ്വദേശിയാണെന്ന വിവരം മാത്രമാണ് ലഭിച്ചിട്ടുള്ളത്. സംഭവത്തെത്തുടർന്ന് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതിനിടെ ഇയാൾ അവിടെനിന്നും പോയെന്നാണ് പൊലീസ് പറയുന്നത്.

ഡിസംബർ 12 മുതൽ ആസാമിൽ കാണാതായ യുവാവാണ് ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് യുവാവിൻ്റെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്. യുവാവിന് മാനസിക രോഗമുണ്ടെന്നാണ് കുടുംബം പറഞ്ഞത്. കടുംബത്തോട് വരാൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് പൊലീസ് അറിയിച്ചു. യുവാവിനെ തൃശൂരിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.

dot image
To advertise here,contact us
dot image