
കോട്ടയ്ക്കൽ : മലപ്പുറം കോട്ടയ്ക്കൽ കോഴിച്ചെനയിൽ ഒരു വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയത്തെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് പുറത്തെ ശുചിമുറിയിലെ ബക്കറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.