മനാഫിനും ഈശ്വർ മാൽപേക്കും ഇന്ന് കൊണ്ടോട്ടിയിൽ സ്വീകരണം

ഇന്ന് രാത്രി ഏഴ് മണിക്കാണ് സ്വീകരണം നൽകുക.

dot image

കൊണ്ടോട്ടി : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിലിൽ നേതൃത്വംനൽകിയ ലോറി ഉടമ മനാഫ്, ഈശ്വർ മൽപേ, രഞ്ജിത്ത് ഇസ്രായേൽ തുടങ്ങിയവർക്ക് കൊണ്ടോട്ടിയിൽ സ്വീകരണം നൽകും.

ഇന്ന് രാത്രി ഏഴ് മണിക്കാണ് സ്വീകരണം നൽകുക. കൊണ്ടോട്ടി പ്രതികരണവേദി എന്ന കൂട്ടായ്‌മയാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഉറവ വറ്റാത്ത മനുഷ്യസ്‌നേഹവും പ്രതീക്ഷയറ്റുപോകാത്ത നിശ്ചയദാർഢ്യവും യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ പ്രതീകമായാണ് സ്വീകരണം നടത്തുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നഗരസഭാധ്യക്ഷ നിത ഷഹീർ, പ്രതിപക്ഷനേതാവ് ശിഹാബ് കോട്ട, ഫുട്‌ബോളർ അനസ് എടത്തൊടിക തുടങ്ങിയവർ പങ്കെടുക്കും. മുഹമ്മദ് ഷാ, നൗഷാദ് കളത്തിങ്ങൽ, പുലാശ്ശേരി നാസർ, ഫിറോസ് കൊമ്മേരി, ഷൗക്കത്ത് കുന്നുമ്മൽ, വി.എം. ബഷീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Also Read:

Content Highlights: Manaf and eshwar malpe will be welcomed at Kondoti today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us