പത്ത് വർഷം മുമ്പ് മരിച്ച സ്ത്രീയുടെ പേരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയടക്കാൻ നോട്ടീസ്; പരാതിയുമായി ഭർത്താവ്

തന്റെയോ ഭാര്യയുടെയോ മക്കളുടെയോ പേരിൽ വാഹ​നമില്ലെന്ന പരാതിക്കാരൻ വ്യക്തമാക്കി.

dot image

വളാഞ്ചേരി: പത്ത് വർഷം മുൻപ് മരിച്ച സ്ത്രീയുടെ പേരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയടക്കാൻ നോട്ടീസ്. സ്ത്രീയുടെ ഭർത്താവും പാണ്ടികശാല അബൂദാബിപ്പടി സ്വദേശിയുമായ പള്ളിയാലിൽ മൂസ ഹാജി സംഭവത്തിൽ പരാതിയുമായി രം​ഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം 29ന് കോഴിക്കോട് നടക്കാവിൽ KL 10 AL 1858 എന്ന വാഹനത്തിൽ സീറ്റ് ബെൽറ്റില്ലാതെ സഞ്ചരിച്ചുവെന്നും പിഴയടക്കണമെന്നും ആവശ്യപ്പെട്ടാണ് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. കോട്ടക്കൽ പറമ്പിലങ്ങായിടിലുള്ള ആർടിഒ ഓഫീസിൽ നിന്നാണ് തപാൽ വഴി പിഴയടക്കാനുള്ള നോട്ടീസ് അയച്ചത്. ഫോട്ടോ സഹിതമാണ് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. ഫോട്ടോ അവ്യക്തമാണ്.

തന്റെയോ ഭാര്യയുടെയോ മക്കളുടെയോ പേരിൽ വാഹ​നമില്ലെന്ന പരാതിക്കാരൻ വ്യക്തമാക്കി. സംഭവത്തിൽ വളാഞ്ചേരി പൊലീസിനും മലപ്പുറം ആർടിഒയ്ക്കും പരാതി നൽകിയിട്ടുണ്ടെന്ന് മൂസ ഹാജി അറിയിച്ചു.

Content Highlight: Motor vehicle dept issues notice, to lady who passed away years ago, for not wearing seat belts

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us