റിപ്പോര്‍ട്ടര്‍ ഇംപാക്ട്: വൃദ്ധ ദമ്പതികള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കേസെടുത്ത് വേങ്ങര പൊലീസ്

കടം കൊടുത്ത 23 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മര്‍ദ്ദനം

dot image

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ വൃദ്ധ ദമ്പതികള്‍ക്കും മകനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മര്‍ദ്ദനമേറ്റ കുടുംബത്തിന്റെ പരാതിയില്‍ വേങ്ങര പൊലീസാണ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ സംഭവത്തില്‍ പൊലീസ് കേസ് എടുക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയ വാര്‍ത്തയ്ക്ക് പിന്നാലെയാണ് പൊലീസിന്റെ നടപടി.

വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) മകന്‍ മുഹമ്മദ് ബഷീര്‍ അക്രമം തടയാനെത്തിയ അയല്‍വാസി നജീബ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിനാണ് മര്‍ദ്ദനമേറ്റത്. വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍കലാം, മകന്‍ മുഹമ്മദ് സഫര്‍, മറ്റു രണ്ടു മക്കള്‍ എന്നിവരാണ് മര്‍ദ്ദിച്ചത്. ക്രൂര മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരുന്നു. മുഹമ്മദ് സഫര്‍ ക്രൂരമായി മര്‍ദിച്ചതായി പാത്തുമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

സഫര്‍ അസൈന്റെ മകന്‍ ബഷീറിന് 23 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. ഒന്നര വര്‍ഷമായി പണം തിരികെ നല്‍കിയില്ല. നിരവധി തവണ പണം ആവശ്യപ്പെട്ട് സപ്പറിനെ സമീപിച്ചെങ്കിലും തിരികെ നല്‍കിയില്ല. പണം നല്‍കിയില്ലെന്ന് മാത്രമല്ല, ബഷീറിനെയും കുടുംബത്തെയും സപ്പര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം സപ്പറിന്റെ വീടിന് മുന്നില്‍ പോസ്റ്ററുമായി ഇന്നലെ മുതല്‍ സമരത്തിലിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് സഫറും മക്കളും ചേര്‍ന്ന് ദമ്പതികളെ ക്രൂരമായി മര്‍ദിച്ചത്.

Content Highlights: Vengara police registered a case in the incident of beating up an elderly couple

dot image
To advertise here,contact us
dot image