മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ; ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്ന് അധികൃതർ

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു

dot image

മലപ്പുറം: മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍. മലപ്പുറം പോത്തുകല്ല് ആനക്കല്ല് ഭാഗത്താണ് സംഭവം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടി നടക്കുന്നു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം

Content Highlights: A scary sound heard at Malappuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us