ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗം; ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

ബസ് ഓടിക്കുന്നതിനിടയില്‍ ഇടയ്ക്ക് അബ്ദുള്‍ അസീസ് മൊബൈല്‍ നോക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു

dot image

മലപ്പുറം: ബസ് ഓടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് എംവിഡി. കോഴിക്കോട് തിരുവനമ്പാടി സ്വദേശി അബ്ദുള്‍ അസീസിന്റെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബസ് ഓടിക്കുന്നതിനിടയില്‍ ഇടയ്ക്ക് അബ്ദുള്‍ അസീസ് മൊബൈല്‍ നോക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബസ് യാത്രക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നാലെയാണ് നടപടി. പൊന്നാനി ഡിപ്പോയിലെ ഡ്രൈവറാണ് അബ്ദുള്‍ അസീസ്.

Content Highlights: KSRTC bus driver License banned MVD

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us