ഗ്യാസിന് പകരം പാചക വാതക സിലിണ്ടറില്‍ വെള്ളം; ലോറി ഡ്രൈവര്‍മാര്‍ക്ക് ഗ്യാസ് ഏജന്‍സികളുടെ നോട്ടീസ്

വെള്ളം നിറച്ച സിലിണ്ടര്‍ സംബന്ധിച്ച ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം

dot image

മലപ്പുറം: ഗ്യാസിന് പകരം പാചക വാതക സിലിണ്ടറുകളില്‍ വെള്ളം നിറച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ഗ്യാസ് ഏജന്‍സികളുടെ നോട്ടീസ്. മലപ്പുറത്താണ് സംഭവം. ഇന്‍ഡേന്റെ പാചക വാതക സിലിണ്ടറുകളിലാണ് വെള്ളം നിറച്ച നിലയില്‍ കണ്ടെത്തിയത്. ചേളാരി ഐഒസി എല്‍പിടി ബോട്‌ലിങ് പ്ലാന്റുമായി ബന്ധപ്പെട്ട പത്ത് സിലിണ്ടര്‍ ലോറി ഡ്രൈവര്‍മാര്‍ക്കാണ് നോട്ടീസ് ലഭിച്ചത്

വെള്ളം നിറച്ച സിലിണ്ടറുകള്‍ ഗ്യാസ് ഏജന്‍സികളില്‍ കെട്ടിക്കിടക്കുകയാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതിന്റെ നഷ്ടം ഡ്രൈവര്‍മാര്‍ നല്‍കണമെന്നും ഗ്യാസ് ഏജന്‍സികള്‍ പറയുന്നു. ഡ്രൈവര്‍മാര്‍ക്ക് പുറമേ അവരുടെ സംഘടനാ നേതൃത്വത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്. സിലിണ്ടറില്‍ വെള്ളം നിറച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് പകരം ഗ്യാസ് ഏജന്‍സികള്‍ തങ്ങളെ ലക്ഷ്യംവെയ്ക്കുകയാണെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

ചിലര്‍ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് ഐഒസി ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വെള്ളം നിറച്ച സിലിണ്ടര്‍ സംബന്ധിച്ച ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് എഎഎന്‍ടിയുസി പ്രതിനിധികളും ആവശ്യപ്പെട്ടു.

Content Highlights- lorry drivers gets notice over found water in gas cylinder

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us