ക്യാപ്‌സ്യൂളുകളായി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തി; പൊലീസ് പിടികൂടിയത് 32 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം

ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പൊലീസ് പിടിച്ചെടുത്തത്

dot image

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതം പൊലീസ് പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരൂര്‍ താനാളൂര്‍ സ്വദേശി മുഹമ്മദലി (36), സ്വര്‍ണം സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ ഓമനശ്ശേരി മാനിപുരം സ്വദേശികളായ സിറാജുദ്ദീന്‍ (42), സലാം (35) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മൂന്ന് ക്യാപ്‌സ്യൂളുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണവുമായി പ്രതികളെത്തിയത്.

നവംബര്‍ നാലാം തീയതി റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സ്വര്‍ണക്കടത്ത് നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. വിമാനത്താവള പരിസരത്തുനിന്ന് രണ്ടാഴ്ചക്കിടെ പിടികൂടുന്ന രണ്ടാമത്തെ സ്വര്‍ണക്കടത്തു കേസാണിത്.

Content Highlights: Police Seized gold worth rs 32 lakh trying to be smuggled through karipur airport

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us