ഒരു കോടി രൂപയുടെ സൈബർ തട്ടിപ്പ്: പ്രതിയെ ബിഹാറിൽ പോയി പൂട്ടി മലപ്പുറം സൈബർ പൊലീസ്

കേസിൽ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു

dot image

മലപ്പുറം: വേങ്ങര സ്വദേശിയിൽ നിന്ന് ഒരു കോടി രൂപ തട്ടിയ സംഭവത്തിൽ പ്രതിയെ ബിഹാറിൽ നിന്നും സാഹസികമായി അറസ്റ്റ് ചെയ്ത് മലപ്പുറം സൈബർ പൊലീസ്. ഷെയർ ട്രേഡിങ് ചെയ്ത് മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ ഒരു കോടി 8 ലക്ഷം രൂപ തട്ടിയെടുത്തത്. ബിഹാർ സ്വദേശിയായ അനീഷ് കുമാർ എന്ന സോനുവാണ് ഷെയർ ട്രേഡിങെന്ന് പേരിൽ തട്ടിപ്പ് നടത്തിയത്. ബീഹാറിലെ രൂപസ്പൂർ എന്ന സ്ഥലത്തു നിന്നാണ് ഇയാളെ മലപ്പുറം സൈബർ പൊലീസ് അറസ്റ്റ് ചെയതത്. കേസിൽ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

Content highlights- Cyber ​​fraud of Rs 1 crore: Malappuram cyber police arrested the accused in Bihar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us