മലപ്പുറം: തിരൂർ മംഗലത്ത് യുവാവിന് വെട്ടേറ്റു. മംഗലം ആശാൻപടി കോതപ്പറമ്പ് കുപ്പന്റെ പുരക്കൽ അഷ്കറിനാണ് വെട്ടേറ്റത്. വെട്ടേറ്റ അഷ്‌കർ എസ്ഡിപിഐ പ്രവർത്തകനാണ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Content Highlights: Malappuram Tirur Mangalam youth stabbed