മലപ്പുറം: മലപ്പുറം എടക്കരയിൽ ഒഴുക്കിൽപ്പെട്ട് പത്തുവയസുകാരൻ മരിച്ചു. നാരോക്കാവ് സ്വദേശി വിജേഷിൻ്റെ മകൻ ജോഫിൻ (10) ആണ് മരിച്ചത്.
നാരോക്കാവിൽ പുഴയിൽ കുളിക്കുന്നതിനിടെ സഹോദരങ്ങളായ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. പിന്നാലെ നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തി നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോഫിൻ മരിച്ചു. ജോഫിന്റെ സഹോദരൻ ചികിത്സയിൽ തുടരുകയാണ്.
Content Highlights: A ten-year-old boy died tragically after being swept away by the current at Edakkara