മോഷണ ശേഷം ബൈക്ക് മറന്നു; മലപ്പുറത്ത് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കള്ളനെ കുടുക്കിയത് സ്വന്തം ബൈക്ക്

ഗുരുവായൂർ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്

dot image

മലപ്പുറം: ബൈക്ക് മോഷണം പോയെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് മോഷണക്കേസിൽ പിടിയിൽ. ക്ഷേത്രത്തിൽ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് മറന്നുവെച്ച മോഷ്ടാവ് പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോളാണ് അറസ്റ്റിലായത്.ഗുരുവായൂർ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 5നാണ് കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ഓട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് 8000 രൂപയാണ് കവർന്നത്.പണം കിട്ടിയ ആവേശത്തിൽ ബൈക്ക് എടുക്കാതെ ഇയാൾ സ്ഥലം വിട്ടു. മോഷണവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികൾ പരാതി നൽകിയതോടെ പൊലിസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ക്ഷേത്രപരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബൈക്ക് കണ്ടെത്തുകയും നാട്ടുകാർ അത് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

ബൈക്കിന്റെ രേഖകൾ പൊലീസ് പരിശോധിക്കുന്നതിനിടെയാണ് തന്റെ ബൈക്ക് മോഷണം പോയെന്ന പരാതിയുമായി അരുൺ പൊലീസ് സ്റ്റേഷനിൽ എത്തിയത്. കാര്യങ്ങൾ ചോദിച്ചപ്പോൾ അരുണിന് ആകെ പരുങ്ങൽ. ഇതോടെ പൊലീസിന് സംശയമായി. വിശദമായ ചോദ്യം ചെയ്യലിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയത് താനാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.

Content Highlight : The thief who stole from the temple in Malappuram was arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us