മലപ്പുറം: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് പതിനാലുകാരന് ദാരുണാന്ത്യം. ചെമ്മാട് സ്വദേശി വഹാബ്- നസീമ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ കുട്ടിയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ.
Content Highlights: 14-year-old gets shock from massage machine