മലപ്പുറം:ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
Content Highlights: Porter died in Malappuram while unloading the tree from the lorry