മലപ്പുറം: പതിനൊന്ന് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറുപത്തിമൂന്നുകാരന് 52 വർഷം കഠിന തടവ് വിധിച്ച് കോടതി. മലപ്പുറം പൂക്കോട്ടൂർ സ്വദേശി കളപ്പാടൻ അബ്ദുള്ള(63)ക്കാണ് കോടതി 52 വർഷം കഠിന തടവ് വിധിച്ചത്.
മഞ്ചേരി പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ആണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ നാല് ലക്ഷം രൂപ പിഴയും അടയ്ക്കണം. ആൺകുട്ടിയെ രണ്ട് തവണയായി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചവെന്നാണ് കേസ്.
Content Highlights: 63-year-old man was sentenced to 52 years of rigorous imprisonment in pocso case