കോട്ടയ്ക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു

dot image

കോട്ടയ്ക്കൽ: മലപ്പുറം കോട്ടയ്ക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. പുത്തൂർ ബൈപാസിൽ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കാവതികളം ആലമ്പാട്ടിൽ മുഹമ്മദ് റിഷാദ്, മരവട്ടം പാട്ടത്തൊടി ഹമീദിന്റെ മകൻ പി ടി ഹംസ എന്നിവരാണ് മരിച്ചത്.

ഇരുവരും അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. കാവതികളം കുറുവക്കോട്ടിൽ സിദ്ധിഖിന്റെ മകൻ സിയാദ്, കോട്ടൂർ കാലൊടി ഉണ്ണിൻ കുട്ടിയുടെ മകൻ മുഹമ്മദ് ഇർഷാദ് എന്നിവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlights: accident at kottaykkal and two people died

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us