മോശം അഭിപ്രായം പറഞ്ഞ് വരന്റെ കുടുംബത്തെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിച്ചു; തിരൂരിൽ യുവാവ് പിടിയില്‍

മകളുടെ വിവാഹം മുടക്കിയെന്ന് ചൂണ്ടിക്കാട്ടി തിരൂര്‍ കൂട്ടായി സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്

dot image

മലപ്പുറം: തിരൂരില്‍ യുവതിയുടെ വിവാഹം മുടക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. അരിക്കാഞ്ചിറ സ്വദേശിയായ റാഷിഫ്(31)നെ തിരൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. മകളുടെ വിവാഹം മുടക്കിയെന്ന് ചൂണ്ടിക്കാട്ടി തിരൂര്‍ കൂട്ടായി സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വിവാഹം മുടങ്ങിയതോടെ എട്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കൂട്ടായി സ്വദേശിനിയായ യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനിടെ വരന്റെ കുടുംബത്തെ സമീപിച്ച റാഷിഫ് വധുവിന്റെ വീട്ടുകാരെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു. ഇതിന് പുറമേ വരന്റെ വീട്ടുകാരെ നിക്കാഹില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. വരന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ വധുവിന്റെ കുടുംബം പരാതിയുമായി തിരൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് റാഷിഫിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights- Man Arrested for breaking up marriage in malappuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us