മലപ്പുറത്ത് കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു; മുപ്പതോളം യാത്രക്കാർക്ക് പരിക്ക്

ഇന്ന് പുലര്‍ച്ചെ 2.50-ന് ആയിരുന്നു അപകടമുണ്ടായത്

dot image

മലപ്പുറം: എടപ്പാളിന് അടുത്ത് മാണൂരില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കെഎസ്ആര്‍ടിസി ബസ്സും എതിർ ദിശയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടം. ഇന്ന് പുലര്‍ച്ചെ 2.50-ന് ആയിരുന്നു അപകടമുണ്ടായത്. ഇരു വാഹനങ്ങളിലും ഏകദേശം 50 ഓളം യാത്രക്കാരുണ്ടായിരുന്നു. ഇതിൽ മുപ്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവ സ്ഥലത്ത് നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി. അപകട കാരണം വ്യക്തമല്ല.

content highlight- Around 30 passengers were injured in accident between KSRTC and a tourist bus in Malappuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us