കോട്ടക്കൽ: മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് അമ്മയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കൽ തോക്കാമ്പാറ സ്വദേശി പരേതനായ കോടിയേരി ഗോപാലൻ്റെ ഭാര്യ ബേബി(65)യാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. മകൻ എബിനൊപ്പം ബൈക്കിൽ പോവുകയായിരുന്നു ബേബി. ഇവരുടെ സാരി ബൈക്കിന്‍റെ ചെയിനിൽ കുടുങ്ങി. പിന്നാലെ ബേബി റോഡിൽ തെറിച്ചു വീഴുകയുമായിരുന്നു. ബൈക്ക് മറിഞ്ഞ് എബിനും റോഡിൽ വീണു.
Content Highlights: women died in road accident