
മലപ്പുറം: കുറ്റിപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിൽ കയ്യാങ്കളി. കുറ്റിപ്പുറം-തിരൂർ റൂട്ടിൽ ഓടുന്ന നസൽ ബസിലെ ഡ്രൈവറിനാണ് മർദനമേറ്റത്. മറ്റൊരു ബസിലെ ജീവനക്കാരനാണ് മർദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. ബസിന്റെ സമയക്രമവുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. ബസിൽ യാത്രക്കാർ ഉളള സമയത്തായിരുന്നു സംഭവം. നിയന്ത്രണംവിട്ട നസൽ ബസ് മറ്റൊരു ബസിനെ ഇടിക്കുകയും ചെയ്തു. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
Content Highlights: driver was beaten up by an employee of another bus at malappuram