
മലപ്പുറം: മലപ്പുറത്ത് കോളേജ് വിദ്യാർഥി എം ഡി എം എ യുമായി പിടിയിൽ. മലപ്പുറം തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായ ശ്രാവൺ സാഗർ ആണ് പിടിയിലായത്. സിറ്റി ഡാൻസാഫ് പാർട്ടിയും ഫറോക്ക് പോലീസും സംയുക്തമായി രാമനാട്ടുകര ഫ്ലൈ ഓവറിന് അടിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ശ്രാവൺ കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ യാണ് പിടിച്ചെടുത്തത്.
content highlights : MDMA smuggling by car in Malappuram; BBA student arrested