
മലപ്പുറം: വേങ്ങരയിൽ രാസ ലഹരിയുടെ സ്വാധീനത്തില്‍ അമ്മയെ അടിച്ചു പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. ചെനക്കൽ സ്വദേശി സൽമാൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
എംഡിഎംഎക്ക് അടിമയായിരുന്നു സൽമാനെന്നാണ് റിപ്പോർട്ട്. ലഹരി ലഭിക്കാതായതോടെ യുവാവ് വീട്ടിൽ പരാക്രമം കാണിക്കുകയായിരുന്നു, വീട്ടിൽ ഉണ്ടായിരുന്ന അമ്മയെ അടിച്ച് പരിക്കേൽപ്പിച്ചു. അക്രമണത്തിൽ അമ്മയുടെ മുഖത്തും പരിക്കേറ്റിട്ടുണ്ട്.
പ്രദേശവാസികൾ ചേർന്ന് ആദ്യം യുവാവിനെ പിടിച്ചുമാറ്റാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ എന്തിനാണ് ഉമ്മയെ മർദിച്ചത് എന്ന ചോദ്യത്തിന് പരസ്പരബന്ധമില്ലാതെയായിരുന്നു യുവാവ് പ്രതികരിച്ചത്. ഇയാളെ നിലവിൽ ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlight: Malappuram: Drug addicted son thrashed mother