
മലപ്പുറം: നിലമ്പൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ കസേരക്കൊമ്പൻ ചെരിഞ്ഞു. വള്ളുവശ്ശേരിയിലെ മൂത്തേടം എന്ന ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പടുക്ക സ്റ്റേഷൻ പരിധിയിലെ ന്യൂ അമരമ്പലം റിസർവ് വനമേഖലയിൽ നിന്നും 20 മീറ്റർ അകലെയാണ് ഈ സ്ഥലം.
കാടിറങ്ങിയ കസേരക്കൊമ്പൻ ഖാദർ എന്ന വ്യക്തിയുടെ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. ആനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Content Highlight : Nilambur kasera komban tilted