
മലപ്പുറം: ലഹരിയും ധനാര്‍ത്തിയും മനുഷ്യന്റെ തിരിച്ചറിവുകളെ നഷ്ടപ്പെടുത്തുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി. സമൂഹം ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ സംസ്‌കാരശൂന്യമായ ഭാവിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ജില്ലയില്‍ നിന്നുള്ള വിജയികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, മെറിറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണ സംഗമം 'സ്മാര്‍ട്ട് ഇവന്റ്‌സ്-2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു. മലപ്പുറം ഈസ്റ്റ് ജില്ലയില്‍ നിന്നുമുള്ള വിജയികള്‍ക്ക് പ്രതിഭാപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
പ്രൊഫ. എ കെ അബ്ദുല്‍ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെ പി എച്ച് തങ്ങള്‍, അബ്ദുറഹ്‌മാന്‍ ഫൈസി വണ്ടൂര്‍, പ്രൊഫ. കെ എം എ റഹീം, സി പി സൈതലവി, മുസ്തഫ കോഡൂര്‍, യാഖൂബ് ഫൈസി, ഇബ്രാഹിം ബാഖവി മേല്‍മുറി, ഡോ. ഉമറുല്‍ ഫാറൂഖ് കോട്ടുമല, മുഹമ്മദലി മുസ്‌ലിയാര്‍, എ കെ കുഞ്ഞീതു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.