
മലപ്പുറം: നിലമ്പൂരിൽ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തി. കുതിരപ്പുഴയിൽ വടപുറം ഭാഗത്തു നിന്ന് സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം നിലമ്പൂർ കുംഭാര നഗർ നിവാസിയായ സ്ത്രീയുടേതാണെന്ന സൂചനകളുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
Content Highlight: Dead body of woman found from Nilambur river