മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; 300 കന്നാസുകളിലായി കടത്തിയത് പതിനായിരം ലിറ്റർ

മൈദ നിറച്ച ചാക്കുകള്‍ കൊണ്ട് മറച്ചായിരുന്നു സംഘം സ്പിരിറ്റ് കടത്തിയത്

dot image

മലപ്പുറം: ഗോവയില്‍ നിന്ന് കൊണ്ടുവന്ന പതിനായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. താനൂര്‍ പുത്തന്‍ തെരുവിലാണ് സംഭവം. തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എക്‌സൈസ് സ്പിരിറ്റ് പിടികൂടിയത്. മുന്നൂറോളം കന്നാസുകളില്‍ നിറച്ചായിരുന്നു സ്പിരിറ്റ് കടത്ത്. മൈദ നിറച്ച ചാക്കുകള്‍ കൊണ്ട് മറച്ചായിരുന്നു സംഘം സ്പിരിറ്റ് കടത്തിയത്. സംഭവത്തില്‍ ചാവക്കാട് വലപ്പാട് സ്വദേശികളായ സജീവ് (42), മനോജ് (46) എന്നിവരെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് സ്പിരിറ്റ് പിടികൂടിയതെന്ന് മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജയരാജന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. രണ്ടാഴ്ച്ചയോളമായി നടത്തിയ നീക്കത്തിനൊടുവിലാണ് സംഘത്തെ പിടികൂടാനായത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടായി നടത്തിയ പരിശ്രമമാണ് വിജയിച്ചത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights- Massive spirit hunt in Malappuram, 10,000 liters of spirit seized, report says

dot image
To advertise here,contact us
dot image