പന്നികളെ വെടിവെയ്ക്കാൻ രണ്ട് വർഷം മുൻപ് മരിച്ച 'ഉണ്ണീരി' എത്തണം;കാളികാവിൽ പൊറുതി മുട്ടി ജനം

വനം വന്യജീവി വകുപ്പ് തയ്യാറാക്കി കാളികാവ് പഞ്ചായത്തിനു നൽകിയ പട്ടികയിലാണ് മരിച്ച പൂങ്ങോട് സ്വദേശി ഉണ്ണീരിക്ക് പന്നികളെ വെടിവെക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്

dot image

മലപ്പുറം : പന്നി ആക്രമണം രൂക്ഷമായ കാളികാവ് പഞ്ചായത്തിൽ പന്നികളെ വെടിവെയ്ക്കാൻ അനുമതി നൽകിയിരിക്കുന്നത് മരിച്ച ഉണ്ണീരിക്ക്. നാട്ടിൽ പന്നിയിറങ്ങിയാൽ വെടിവെക്കണമെങ്കിൽ രണ്ടുവർഷം മുൻപ് മരിച്ചയാളെ കാത്തുനിൽക്കണം എന്നതാണ് കാളികാവിലെ ജനങ്ങളുടെ അവസ്ഥ. വനം വന്യജീവി വകുപ്പ് തയ്യാറാക്കി കാളികാവ് പഞ്ചായത്തിനു നൽകിയ പട്ടികയിലാണ് മരിച്ച പൂങ്ങോട് സ്വദേശി ഉണ്ണീരിക്ക് പന്നികളെ വെടിവെക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്. രണ്ടുവർഷം മുൻപ് ഇദ്ദേഹം മരിച്ചിരുന്നു.

പാലക്കാട് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഓഫീസർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുകളിലേക്കയച്ച എംപാനൽ പട്ടികയിലെ പിഴവ് മൂലമാണ് മരിച്ച ഉണ്ണീരിയും പട്ടികയിൽ പെട്ടത്. നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിൽ 45 പഞ്ചായത്തുകളിലായി 51 പേരാണ് എംപാനൽ പട്ടികയിൽ ഉള്ളത്. പണ്ട് തയ്യാറാക്കിയ പട്ടിക പുനഃപരിശോധിക്കാതെ വനം വകുപ്പ് വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. കാളികാവിൽ മൂന്നുമാസത്തിനുള്ളിൽ പത്തിലേറെ പേർക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.

content highlights : 'Unniri', who died two years ago, should be brought to shoot the pigs; Kalikavu people in crisis

dot image
To advertise here,contact us
dot image