
മലപ്പുറം: വര്‍ഷങ്ങളായി മുങ്ങിനടന്നിരുന്ന കൊലപാതക കേസ് പ്രതിയെ പിടികൂടി. കുറ്റിപ്പുറം പൊലീസാണ് 19 വര്‍ഷമായി മുങ്ങി നടന്നിരുന്ന പ്രതിയെ പിടികൂടിയത്. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ തൃശൂര്‍ മണലൂര്‍ സ്വദേശി വിമേഷ് എന്ന മലംപാമ്പ് കണ്ണനാണ് പിടിയിലായത്. 2006ല്‍ കാഞ്ഞിരക്കുറ്റിയില്‍ വച്ച് യുവാവിനെ കാറില്‍ നിന്നിറക്കി വെട്ടിക്കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. പെരിന്തല്‍മണ്ണയില്‍ നിന്നാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്.
Content Highlights: Police arrested murder case accused after 19 years