
മലപ്പുറം: കോട്ടക്കല്‍ പുത്തൂരില്‍ ഏറ്റുമുട്ടാന്‍ സംഘടിച്ചെത്തി വിദ്യാര്‍ത്ഥികള്‍. പുത്തൂര്‍ ബൈപ്പാസിലാണ് സംഭവം. എന്നാല്‍ വിദ്യാര്‍ത്ഥികളെ പൊലീസ് കയ്യോടെ പിടികൂടി. മരവട്ടം ഗ്രേസ് വാലി കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് വിട്ട് വരുന്ന വഴിയായ പുത്തൂര്‍ ബൈപ്പാസിലാണ് വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് നിന്നത്. വിദ്യാര്‍ത്ഥികളുടെ ഒരു കാറും അഞ്ചോളം ബൈക്കുകളും പിടിച്ചെടുത്തു.
Content Highlights: Students plan to hit Junior students police arrest them in Malappuram