
മലപ്പുറം: മലപ്പുറം തിരൂരിൽ സ്കൂട്ടിയിൽ കഞ്ചാവ് വിൽപ്പന നടത്തിയയാൾ പിടിയിൽ. കൂട്ടായി കമ്പളക്കൂത്ത് വീട്ടിൽ ഉമ്മർ കുട്ടി (52) ആണ് പിടിയിലായത്.
തിരൂർ എക്സൈസാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പോക്കറ്റിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി 8 പൊതികളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവും സ്കൂട്ടറും കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 7,500 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തു.
content highlights : 52-year-old arrested for selling cannabis on a scooter in Malappuram