
മലപ്പുറം : മലപ്പുറത്ത് ചാരിറ്റി ട്രസ്റ്റിന്റെ മറവിൽ പീഡനം. ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും മൊബൈൽ നമ്പർ ശേഖരിച്ച് സ്ത്രീകൾക്ക് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. അരീക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
content highlights : Sexual harassment under the guise of a charity trust in Malappuram; Accused arrested