
മലപ്പുറം : മലപ്പുറത്ത് യുവാവിനെ വശീകരിച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ. എൽജിബിടിക്യൂ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടിയുള്ള ഡേറ്റിംഗ് ആപ്പായ ഗ്രൈൻഡർ വഴി പരിചയപ്പെട്ട യുവാവിനെയാണ് തട്ടിപ്പിനിരയാക്കിയത്. സംഭവത്തിൽ അരീക്കോട് ചെമ്പ്രക്കാട്ടൂർ സ്വദേശി സഹദ് ബിനു, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
യുവാവിനെ വശീകരിച്ച ശേഷം പ്രതികൾ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം പുറത്ത് പറഞ്ഞ് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി 50,000 രൂപയും യുവാവിൽ നിന്നും പ്രതികൾ തട്ടിയെടുത്തു. അറസ്റ്റിലായ മുഹമ്മദ് ഇർഫാൻ മോഷണക്കേസുകളിലെ പ്രതി കൂടിയാണ്.
Content highlights : Suspects arrested for seducing young man through gay app and extorting money